കൊട്ടാരക്കര : ലക്ഷണങ്ങള്‍ കണ്ടാല്‍ ഭയപ്പെടാതെ കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തണമെന്നും തുടക്കത്തിലെ കണ്ടെത്തിയാല്‍ കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാമെന്നും കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്. യുആര്ഐയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കരിക്കം കിപ്സില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്മാന് കെ.ഒ. രാജുക്കുട്ടി, പ്രഫ. ജോണ്‍ കുരാക്കാര്‍, ജോര്‍ജ് പണിക്കര്‍, ഷിബി ജോണ്സന്, സൂസന് ഏബ്രഹാം, നിഷ. വി. രാജന്, ആന്മേരി ഏബ്രഹാം, പി.എം. ഗീവര്‍ഗീസ് കുരാക്കാരന്‍, പി.സി. ബാബുകുട്ടി, പി. ജോണ്‍, ജേക്കബ് മാത്യു